ഹൈറേഞ്ചിലെ മരച്ചീനി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മൊസൈക് രോഗം വ്യാപിക്കുന്നു. ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മരച്ചീനി കൃഷി ഉണ്ടെങ്കിലും മൊസൈക് രോഗം മൂലം എല്ലാം നശിച്ച അവസ്ഥയിലാണ്.
ഹൈറേഞ്ചിലെ പ്രധാന തന്നാണ്ട് വിളയാണ് മരച്ചീനി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹൈറേഞ്ചില്‍ മരച്ചീനി കൃഷി വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വില ലഭിച്ചത് മൂലം കൂടുതല്‍ കര്‍ഷരാണ് മരച്ചീനി കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ മരച്ചീനി കൃഷി ആരംഭിച്ചത്. എന്നാല്‍ മരച്ചീനിക്ക് മൊസൈക്ക് രോഗം പിടിപ്പെട്ടതോടെ കര്‍ഷകര്‍ ആശങ്കയിലായി.
ഇലകള്‍ ചുരുണ്ട് വളര്‍ച്ച മുരടിക്കുന്ന രോഗമാണ് മൊസൈക്ക് രോഗം. ഇതൊരു വൈറസ് രോഗമാണ്. രോഗം ബാധിച്ച് കഴിഞ്ഞാല്‍ ചെടികളിലെ ഇലകള്‍ മഞ്ഞളിക്കുന്നു. ഇലകള്‍ അകത്തേയ്ക്ക് മടങ്ങി കട്ടിയുള്ളതായി ചുരുളുകയും ചെയുന്നത് കാണാം. ഇലകളിലെ ഞരമ്പുകള്‍ മഞ്ഞളിച്ച് വരും. തുടര്‍ന്ന് ഇലകള്‍ പുതിയത് ഉണ്ടാവാതെ ഇരിക്കുകയും ചെടിയുടെ ആരോഗ്യം ക്ഷയിക്കുകയും കായകള്‍ക്ക് മഞ്ഞനിറം ആവുകയും ചെയ്യും. മൊസൈക്ക് രോഗത്താല്‍ മരച്ചീനി കൃഷി നശിച്ചതോടെ ദുരുതത്തിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.