വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ എന്നും കാഴ്ച്ചകാര്‍ക്ക് വിസ്മയമാണ്.അതുപോലൊരു കാഴ്ച്ച വിരുന്നാവുകയാണ് കൊച്ചിന്‍ ഫ്ളവര്‍ഷോ. ജനുവരി ഒന്ന് വരെ മറൈന്‍ ഡ്രൈവിലാണ് പുഷ്പ മേള ക്രമീകരിച്ചിരിക്കുന്നത്.
നാലു നിറങ്ങളില്‍ പൂവിട്ട ആയിരത്തോളം ലില്ലിയം ചെടികള്‍ , വിവിധ തരം ഓര്‍ക്കിഡുകള്‍,പുതിയ ഇനം ജമന്തിചെടികള്‍ തുടങ്ങി കാഴ്ച്ചക്കാര്‍ക്ക് കണ്‍നിറയെ കാണാനുള്ളതെല്ലാം ഇവിടെയുണ്ട്.ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ഈ പുഷ്പാലങ്കാരം 5000 ചതുരശ്രഅടിയില്‍ പരന്ന്കിടക്കുകയാണ്.പൂക്കളെ ആസ്വദിക്കാനും പരിപാലിക്കാനും ഇഷ്ടമുള്ളവര്‍ക്ക് ഇത് മറൈന്‍ ഡ്രൈവിലെ ഒരു കൊച്ചു സ്വര്‍ഗതന്നെയാണ്.
ഇരപിടിയന്‍ ചെടികളുടെ പ്രദര്ശനമൊരുക്കി ലക്ഷ്മി അശോക് കുമാറും തന്റെ പുഷ്പമേളയിലെ ആദ്യാനുഭവം വേറിട്ടതാക്കുന്നു.സന്ദര്‍ശകര്‍ക്ക് ചെടികള്‍ വാങ്ങാന്‍ ഇരുപതോളം നഴ്സറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.രാവിലെ ഒമ്പത് മണിമുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം