Share this Article
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാന്‍ യുവാവിന്റെ ശ്രമം
വെബ് ടീം
posted on 18-12-2023
1 min read
 man tried to run to the stage while Chief Minister speaking

കൊല്ലം: നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവേ സ്‌റ്റേജിലേക്ക് ഓടിക്കയറാന്‍ യുവാവിന്റെ ശ്രമം.ഉടന്‍തന്നെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസേനയും ഇടപെട്ട് ഇയാളെ വേദിക്കരികില്‍നിന്ന് മാറ്റി. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. നവകേരള സദസ്സ് കേരളത്തിലെ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടിക്കോ എതിരായതോ അനുകൂലമായതോ ആയ പരിപാടിയല്ലെന്ന് മുഖ്യമന്ത്രി പറയവേ 'അല്ല, അല്ല' തുടങ്ങിയ വാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചത്.

അതേ സമയം  യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ നീക്കമാണ് വേദിക്കരികില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories