Share this Article
നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു
The student drowned in the swimming pool during swimming practice

മലപ്പുറം വണ്ടൂരില്‍ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വണ്ടൂര്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് കെന്‍സാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. കെന്‍സിനെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം  സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നീന്തല്‍ പരിശീലന കേന്ദ്രത്തിലാണ് അപടമുണ്ടായത്. സ്വിമ്മിങ് പൂളിന് വേണ്ടത്ര സുരക്ഷയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories