Share this Article
ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് ആരംഭം; കേരളവിഷൻ ന്യൂസിൽ വൈകീട്ട് 5.30 മുതൽ 6.30 വരെ ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നിന്ന് തത്സമയം
വെബ് ടീം
posted on 07-11-2023
1 min read
chembai sangeetholsavam 2023 keralavision live

തൃശൂർ: ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം ഇന്നുമുതൽ ചെമ്പൈ സംഗീത മണ്ഡപമായി മാറും. പാലക്കാട്  കോട്ടായി  ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീട്ടിൽനിന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന തംബുരു ഘോഷയാത്രയായി എത്തിച്ച് ഇന്നു വൈകിട്ട് വേദിയിൽ സ്ഥാപിക്കും. സന്ധ്യയ്ക്ക് മന്ത്രി കെ.രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം (50,001 രൂപയും 10 ഗ്രാം സ്വർണപ്പതക്കവും) മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിക്കും. തുടർന്ന് അദ്ദേഹം ആദ്യ കച്ചേരി അവതരിപ്പിക്കും.

കേരളവിഷൻ ന്യൂസിൽ ഇന്ന് വൈകീട്ട് 5.30 മുതൽ 6.30 വരെ തത്സമയം.ഭക്തിയുടെ നൂലിൽ രാഗ താള ലയങ്ങളുടെ സംലയനം.ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നിന്ന്  തത്സമയം.സംഗീതോത്സവം സമാപന ദിവസം വരെ കേരളവിഷൻ ന്യൂസിൽ വൈകീട്ട് 5.30 മുതൽ 6.30 വരെ തത്സമയം .

നാളെ കാലത്ത് 6ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീതമണ്ഡപത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും.  ചെമ്പൈ സംഗീത സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ഡോ.എൻ.മിനി, അരുൺ രാമവർമ എന്നിവർ വിഷയാവതരണം നടത്തി. ഡോ. ഗുരുവായൂർ കെ.മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ മോഡറേറ്റർമാരായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories