Share this Article
മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 12കാരൻ മുങ്ങിമരിച്ചു
വെബ് ടീം
posted on 14-09-2023
1 min read
STUDENT DROWNED IN MAMBUZHA

കോഴിക്കോട് പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 12 കാരൻ  മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ ആണ് മരിച്ചത്. പാലാഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നുവെന്നാണ് വിവരം. 

രാവിലെ പയ്യാടമീത്തൽ മാമ്പുഴ പാലത്തിന് സമീപമാണ് ആദിലിനെ കാണാതായത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുഴയിൽ നിന്നെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories