കണ്ണൂർ: കണ്ണപുരത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു.പുതിയങ്ങാടി സ്വദേശി ഫവാസാണ്(31) മരിച്ചത്.വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
മംഗലാപുരത്ത് ഭാര്യയെ കണ്ട ശേഷം തിരിച്ചു വരുമ്പോഴാണ് അപകടമെന്നാണ് റിപ്പോർട്ട്.
മംഗലാപുരത്ത് നിന്ന് യശ്വന്ത് പുർ എക്സ്പ്രസിൽ പയ്യന്നൂരിലേക്ക് യാത്ര തിരിച്ച ഫവാസ് ഉറങ്ങി പോയതിനെ തുടർന്ന് പയ്യന്നൂരിൽ ഇറങ്ങാൻ സാധിക്കാതെ വരികയും പിന്നീട് ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കണ്ണപുരത്ത് വച്ച് ട്രെയിൻ വേഗത കുറച്ച സമയം ഫവാസ് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളജിലേക്ക് മാറ്റി.