കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത്. എലിപറ്റച്ചിറയില്‍ ചാത്തന്‍സേവാ കേന്ദ്രം നടത്തുകയാണ് ഇയാള്‍.
ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത്. പിന്നീട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് യുവജനസംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു