തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറ വീരമ്മൻ കുടിയിൽ വയോധിക പുഴുവരിച്ച നിലയിൽ. അതേസമയം സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മന്ത്രി കെ.രാധാകൃഷ്ണനും ജില്ലാകളക്ടര്‍ കൃഷ്ണ തേജയും ഇടപെട്ടു. ഇതോടെ ട്രെെബല്‍ - ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി വയോധികക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
കുടിയിലെ താമസക്കാരിയായ കമലമ്മ എന്ന വയോധികയാണ് പുഴുവരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ട്രൈബൽ ഓഫീസറും ആരോഗ്യ സംഘവും ഇവരെ വീട്ടിലെത്തി ശുശ്രൂഷിച്ചിരുന്നു. ആശുപത്രിയിലാക്കാൻ ശ്രമിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല.