Share this Article
കരോൾ സംഘം വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടു; പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധിക
വെബ് ടീം
posted on 20-12-2023
1 min read
Elderly woman burned to death inside her home

കോട്ടയത്ത് വയോധികയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories