Share this Article
പട്ടാപ്പകല്‍ ബസ് സ്റ്റോപ്പിലേക്ക് വരുമ്പോൾ യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍
വെബ് ടീം
posted on 05-09-2023
1 min read
WOMEN ASSAULTED IN COCHIN CITY

കൊച്ചി നഗരത്തില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. അമ്പലപ്പുഴ, കോമന, ഇല്ലത്തുപറമ്പില്‍ വീട്ടില്‍, ബിജു (39) വിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതിയും അമ്മയും കൂടി കളമശ്ശേരി പ്രീമിയര്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഉടന്‍ പ്രതികരിച്ച യുവതി ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ വന്നപ്പോള്‍ ഇയാള്‍ യുവതിക്കെതിരേ അശ്ലീലപ്രയോഗങ്ങള്‍ നടത്തുകയും യുവതിയെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories