Share this Article
യുവതി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം
വെബ് ടീം
posted on 25-10-2023
1 min read
WOMEN FOUND DEAD IN KITCHEN

തൃശൂർ: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറം സ്വദേശിനി സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 

സബീനയുടെ ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ആറു വയസ്സുകാരനായ മൂത്ത മകനെ സബീന രാവിലെ മദ്രസയിൽ പറഞ്ഞയച്ചു. രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. അതിനിടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രം​ഗത്തെത്തി.

ഭർതൃവീട്ടുക്കാർക്കെതിരെയാണ് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories