Share this Article
കാറുകളുടെ അലോയ് വീലുകള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം തൃശ്ശൂരില്‍ പിടിയില്‍
Three-member gang caught stealing alloy wheels of cars in Thrissur

കാറുകളുടെ  അലോയ് വീലുകള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ  തൃശ്ശൂര്‍ കൊരട്ടി പോലീസ് പിടികൂടി.മാള പുവ്വത്തുശ്ശേരി സ്വദേശി ദിബിന്‍ ദാസ് ,കുഴൂര്‍ തുമ്പരശ്ശേരി സ്വദേശി അനന്തുകൃഷ്ണന്‍ ,കുറുകുറ്റി സ്വദേശി ആല്‍ബിന്‍ നൈജു എന്നിവരാണ്  പിടിയിലായത്. കൊരട്ടി  എസ്.ഐ ബിന്ദുലാലും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മാമ്പ്രയിലെ കാര്‍ വര്‍ക് ഷോപ്പില്‍ നിന്ന് രണ്ട് തവണയായി 12 അലോയ് വീലുകളാണ് ഇവര്‍ മോഷ്ടിച്ചത്.വര്‍ക് ഷോപ്പില്‍ വാഹനം പണിയുവാനായി ചെന്നപ്പോഴാണ് വീല്‍ പ്രതികള്‍ കാണുന്നത്.  തുടര്‍ന്ന് രാത്രിയിലെത്തി രണ്ട് തവണകളായി വീലുകള്‍ മോഷ്ടി്ക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.. എഴുപത്തിഅയ്യായിരത്തോളം രൂപ വില വരുന്ന വീലുകള്‍ പ്രതികള്‍ ആലുവിയിലും,തൃശ്ശൂരിലുമായി വില്‍പ്പനയും നടത്തി.മോഷ്ടിച്ച് ലഭിക്കുന്ന പണം ആഡംബര ജിവിതത്തിനായി ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി.  സീനിയര്‍ സിപിഒമാരായ ജിബിന്‍ വര്‍ഗ്ഗീസ്, പ്രദീപ്, സിപിഒമാരായ  ശ്രീനാഥ്, ദീപു, ഹോം ഗാര്‍ഡ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories