Share this Article
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് കഠിന തടവും പിഴയും
A minor boy was molested; Rigorous imprisonment and fine for the accused

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും.കാട്ടാക്കട സ്വദേശിയായ 49 വയസ്സായ മധുവിനെയാണ് 9 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ചത്. കാട്ടാക്കട അതിവേഗോ പോസ്കോ കോടതി ജഡ്ജി എസ് രമേഷ് കുമാർ അഞ്ചുവർഷത്തെ കഠിന തടവിനു 30,000 രൂപ പിഴ ഒഴുകുന്നതിനും ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ ഉണ്ട്.

2018 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച്  വീട്ടിലെത്തിച്ചായിരുന്നു പ്രതി ലൈഗികമായി കുട്ടിയെ പീഡിപ്പിച്ചത്.പീഡന വിവരം പുറത്തു പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.  വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം സ്കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories