Share this Article
സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 21-07-2023
1 min read
PRIVATE BUS ACCIDENT IN MALAPPURAM

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. 

നിയന്ത്രണം വിട്ട ബസ് സി എച്ച് ഹോസ്പിറ്റലിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories