Share this Article
ഐഷ ബീവിക്ക് സ്വന്തമായി ഒരു വീട് വേണം; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രസകരമായ ഒരു നിര്‍ദേശവും
Aisha Beavi wants a house of her own; An interesting suggestion for the Chief Minister and Ministers

കൊല്ലം കണ്ണനെല്ലൂർ സ്വദേശി ഐഷ ബീവിക്ക് സ്വന്തമായി ഒരു വീട് വേണം .ഐഷ ബീവിക്കും നാല് മക്കൾക്കും സ്വന്തമായി വീടില്ല. എല്ലാവരും വാടക വീട്ടിലാണ് താമസം. 2016 ൽ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയതാണ്. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാത്തതിനാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരു നിര്‍ദേശവും ഐഷ നൽകിയിട്ടുണ്ട് 

ഭർത്താവിന്റെ വീട് തിരുവനന്തപുരം വർക്കല മണ്ഡലത്തിലതിനാൽ ഇവിടെയാണ് ഐഷ നിവേദനം നൽകിയത്. നാല് മക്കളിൽ മൂത്ത മകൻ നാടി സ്തംഭനം  മൂലം മൂന്നു വർഷമായി ചികിത്സയിലാണ്. ബന്ധുക്കളോട് പറഞ്ഞാൽ തനിക്ക് വസ്തുവും അതിൽ ഒരു വീടും വെച്ച് നൽകുമെന്നും എന്നാൽ താൻ അത് ആവശ്യപെട്ടിട്ടില്ല എന്നും ഐഷ ബീവി പറയുന്നു

12 വർഷം മുൻപാണ് ഭർത്താവ് മരിച്ചത് .  മക്കളുടെ സഹായത്തോടെയാണ് നിലവിൽ ഐഷയുടെ ജീവിതം. സർക്കാരിൽ നിന്നും പെൻഷനും ലഭിക്കുന്നുണ്ട്. ഒരു വീടിനായി ആർക്ക് മുന്നിലും കൈനീട്ടാൻ തയ്യാറല്ലാത്ത ഐഷ താൻ നൽകിയ നിവേദനത്തിന് പരിഹാരം ഉണ്ടാകുമൊ എന്ന കാത്തിരിപ്പ് തുടരുകയാണ് . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories