Share this Article
വീടുവയ്ക്കാന്‍ ഫണ്ട് അനുവദിച്ചതിന് ബിജെപി കൗണ്‍സിലര്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം
Allegation that BJP councilor took bribe for allocating funds for house construction

പട്ടികജാതി കുടുംബത്തിന് വീടുവയ്ക്കാന്‍ ഫണ്ട് അനുവദിച്ചതിന് ബിജെപി കൗണ്‍സിലര്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. പന്തളം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ സൗമ്യ സന്തോഷിനെതിരായാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. 

മകളുടെ സ്വര്‍ണ്ണമാല പണയം വെച്ച് കൗണ്‍സിലര്‍ക്ക് 35,000 രൂപ നല്‍കിയെന്ന് സമ്മതിക്കുന്ന വീട്ടമ്മയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സൗമ്യ സന്തോഷിന്റെ രാജി ആവശ്യപ്പെട്ട് സിപിഐഎമ്മും കോണ്‍ഗ്രസും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories