ഭാര്യയെ ഭർത്താവ് കമ്പിപ്പാരയ്ക്ക് അടിച്ചു കൊന്നു. തൃശൂർ ചേറൂർ കല്ലടിമൂലയിൽ താമസിക്കുന്ന സിലു എന്ന 45 വയസുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് ഉണ്ണികൃഷ്ണൻ കമ്പി പാര കൊണ്ട് അടിച്ചു കൊലപെടുത്തുകയായിരുന്നു. മൃതദ്ദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു