Share this Article
ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
വെബ് ടീം
posted on 14-11-2023
1 min read
STUDENT DROWNED IN TEMPLE

പാലക്കാട്: ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.  50 ഓളം സ്വാമിമാർ ഈ സമയത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയിരുന്നു. 

കുളത്തിലിറങ്ങിയ ശബരിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories