Share this Article
Union Budget
പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
വെബ് ടീം
posted on 10-07-2023
1 min read
Pirairi Panchayath president resigned

പാലക്കാട്:പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ എസ് അംഗം സുഹറ ബഷീര്‍ രാജിവച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രാജി. ബിജെപി പിന്തുണയോടെയാണ് സുഹറ ബഷീര്‍ പഞ്ചായത്ത്  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതിന് പിന്നാലെ സിപിഎം- 2lഅംഗങ്ങളുള്ള പിരായിരി പഞ്ചായത്തില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8,ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന്  സുഹറ ബഷീര്‍ പറഞ്ഞു.

ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ഡിഎഫിന്റെ നയം. ഇതിനു വിരുദ്ധമായി പ്രാദേശിക തലത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ലീഗുമായുണ്ടാക്കിയ ധാരണ. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതേ സമയം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത 3 അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി സസ്‌പെന്റ്‌ ചെയ്തു.ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories