കൊല്ലം ശൂരനാട് നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി.കായംകുളത്ത് നിന്നുമാണ് കണ്ടെത്തിയത്. അയിക്കുന്നം ഗവൺമെന്റ് യുപി സ്കൂളിൽ പഠിക്കുന്ന ആരിഫ് മുഹമ്മദിനെയാണ് കണ്ടെത്തിയത്.ശൂരനാട് പൊലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്
ക്ലാസിൽ നിന്നും ബാത്റൂമിൽ പോകണമെന്നു പറഞ്ഞു പുറത്തിറങ്ങിയ കുട്ടി ഒരു മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് തിരച്ചിൽ നടത്തിയത് . മയ്യത്തിങ്കര യത്തീംഖാനയിലെ വിദ്യാർത്ഥിയാണ്.