തൃശ്ശൂര്‍: കയ്പമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.മലപ്പുറം ആതവനാട് സ്വദേശിസംഗീത്(25) ആണ് മരിച്ചത്. അറവുശാലക്ക് സമീപം ദേശീയ പാതയിൽ ജീപ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ സംഗീതിനെ കാറിടിക്കുകയിരുന്നു.
ഉടൻ സംഗീതിനെ 108 ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.