Share this Article
സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 28-08-2023
1 min read
18 year old boy dies in bike accident

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മേപ്പയൂരിലാണ് സംഭവം.രാവിലെ 10 മണിയോടെ കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോവുകയായിരുന്ന ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മണിയൂർ പിഎച്ച്സിയിലെ എച്ച്.ഐ ആയ മാമ്പോയിൽ കുനിയിൽ വിനോദിന്റെ മകൻ അനയ് എസ് വിനോദ് (18) ആണ് മരിച്ചത്. കൊയിലാണ്ടി – മേപ്പയൂർ റോഡിൽ നരക്കോട് വെച്ചാണ് അപകടം.

മേപ്പയ്യൂരിലേക്ക് വരുകയായിരുന്ന ബസ് നരക്കോടിന് സമീപം കുറുങ്ങോട് വെച്ച് അനയ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ അനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്; ഷേർളി. ഒരു സഹോദരിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories