Share this Article
അമ്മയെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയില്‍
The son who killed his mother is in custody

തൃശ്ശൂര്‍ എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു. എടക്കളത്തൂര്‍ സ്വദേശി 68 വയസ്സുള്ള ചന്ദ്രമതി  ആണ് മരിച്ചത്. എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനിടെ മകന്‍ 38 കാരനായ സന്തോഷ് അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.തലക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍  ചന്ദ്രമതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ പോലീസ്  ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡി. കോളേജില്‍ എത്തിച്ചെങ്കിലും  ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ  മരണത്തിന് കീഴടങ്ങുകയായിരുന്നു.സന്തോഷിനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പേരമംഗലം  പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്‍റെ അറസ്റ്റ് ഉടന്‍  രേഖപ്പെടുത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories