Share this Article
ഹോട്ടലിൽ ഇ​ന്റേ​ൺ​ഷി​പ്പി​നെ​ത്തി​യ പ​തി​നേ​ഴു​കാ​രി​ക്ക് നേരെ പീഡനശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ
വെബ് ടീം
posted on 06-12-2023
1 min read
 girl molested bihar native arrested

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ ഇ​ന്റേ​ൺ​ഷി​പ്പി​നെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​സ്തി​ഹാ​ർ അ​ൻ​സാ​രി​യെ (26) ആ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​യെ​തു​ട​ർ​ന്ന് ടൗ​ൺ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​നി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് ഹോ​ട്ട​ലി​ൽ പ​രി​ശീ​ല​ന​ത്തി​ന് ക​യ​റി​യ​ത്. അ​വി​ടെ​വെ​ച്ച് പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. 

പ്ര​തി​ക്കെ​തി​രെ മു​മ്പും പ​രാ​തി ഉ​ണ്ടാ​യ​പ്പോ​ൾ മാ​നേ​ജ്മെ​ന്റ് താ​ക്കീ​ത് ചെ​യ്തി​രു​ന്നു​വ​ത്രെ. ടൗ​ൺ പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories