Share this Article
ലൈംഗിക അതിക്രമം; യുവാവിന് നാല്‍പത് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും
 A young man who sexually assaulted a minor girl was sentenced to 40 years in prison and a fine of one lakh rupees

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ലൈംഗികമായി അതിക്രമിച്ച  യുവാവിന് നാല്‍പത് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടൂക്കര പാലിയതാഴത്തു വീട്ടില്‍ 24 വയസ്സുള്ള ഷിനാസിനെ ആണ് ശിക്ഷിച്ചത്.

കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്.ലിഷ ആണ് കുറ്റക്കാരനെന്ന് കണ്ട് വിധി പ്രസ്താവിച്ചത്. 2020-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ ആണ്  പ്രതി പ്രണയം നടിച്ച് ലൈംഗികമായി അതിക്രമിച്ചത്. 

റെയിൽവേ പാലത്തിൽ നിന്നും  വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കിയും മറ്റും  സ്വാധീനിച്ചാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് വലപ്പാട് ഇൻസ്പെക്ടറായിരുന്ന കെ സുമേഷ്  ആണ്. 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. 

കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ കെഎസ് ബിനോയിയും  പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത,സഫ്ന,അനുഷ എന്നിവരും വലപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിഥുനും പ്രവർത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories