Share this Article
ആലുവയിലെ പണം തട്ടിയ സംഭവം: മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെൻഷൻ
വെബ് ടീം
posted on 16-11-2023
1 min read
ALUVA CASH FRAUD CASE: MAHILA CONGRESS LEADER SUSPENDED

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. 

സംഭവത്തില്‍ ഹസീനയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിച്ച സഹായധനത്തില്‍ നിന്നും 1.20 ലക്ഷം രൂപ പലപ്പോഴായി ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. 

ഇക്കാര്യത്തെപ്പറ്റി പെണ്‍കുട്ടിയുടെ പിതാവ് പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ 70,000 രൂപ തിരികെ നല്‍കി. പണം തട്ടിയത് വിവാദമായതോടെ, മുനീര്‍ 50,000 രൂപയും പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏൽപ്പിച്ചു. പണം ലഭിച്ചതിനാല്‍ പരാതി നല്‍കാനില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുകയും ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories