തലശേരിയിലും പരിസരപ്രദേശങ്ങളിലും മദ്യലഹരിയില്‍ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന വടക്കുമ്പാട് സ്വദേശിനി റസീന വീണ്ടും വാര്‍ത്തകളില്‍. ക്രിസ്മസ് ദിനത്തില്‍ തലശേരിയില്‍ മദ്യലഹരിയില്‍ രാത്രി റോഡില്‍ നാട്ടുകാര്‍ക്കു നേരേയായിരുന്നു പരാക്രമം. പൊലീസ് ഉദ്യോഗസ്ഥയേയും മര്‍ ദ്ദിച്ചു. റസീനയുടെ പരാക്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.തലശേരിയിലും ന്യൂമാഹിയിലും മദ്യലഹരിയിലാണ് റസീനയുടെ വിളയാട്ടം. ക്രിസ്മസ് ദിനത്തില്‍മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഒരുപുരുഷന് നേരെയായിരുന്നു നടുറോഡിലെ കടന്നാക്രമണം. പുരുഷനെ ചവിട്ടിയും അസഭ്യം പറഞ്ഞുമായിരുന്നു വിളാട്ടം. റോഡ് നീളെ നടന്നായിരുന്നു അടിയും ചവിട്ടും.
റസീന പതിവ് ശല്യക്കാരിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആഡംബര കാറിലാണ് റസീനയുടെ യാത്രകളും പരാക്രമവും. അമിതവേഗതയില്‍ കാറോടിച്ചു പന്തക്കല്‍ സ്റ്റേഷന്‍ പരിധിയിലെ പന്തേക്കാവില്‍ അപകടമുണ്ടാക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തെ ഇടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത യാത്രക്കാരായ യുവാക്കള്‍ക്കും അന്ന് അടികിട്ടി. കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ അക്രമം ആവര്‍ത്തിച്ചു.തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രിഅത്യാഹിത വിഭാഗത്തില്‍ കയറി അടിയുണ്ടാക്കിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുംചെയ്ത രോഗിയുടെ കൂട്ടിരിപ്പുകാരനും പൊതിരെ കിട്ടി.യുവതിക്കെതിരെ ജനപ്രതിനിധികള്‍ അടക്കം പരാതിപ്പെട്ടെങ്കിലും പൊലീസ് ഗൗരവത്തലെടുത്തില്ലെന്നും ആക്ഷേപമുണ്ട്.പ്രശ്‌നമുണ്ടാക്കുമ്പോഴൊക്കെ വനിതാ പൊലീസ് സ്ഥലത്തുണ്ടാവാത്തതും റസീനക്കെതിരെയുള്ള പൊലീസ് നടപടിക്ക് തടസമാവാറുണ്ട്. അടിക്കിടെ പൊലീസിനു നേരെയും റസീന കയര്‍ത്തു.വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍എസ്‌ഐ ദീപ്തിയെയും മര്‍ ദ്ദിച്ചു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീന. കോടതിയില്‍ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.