പാലക്കാട് മണ്ണാർക്കാട് ഭീമനാട് പെരുംകുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. സഹോദരിമാരായ മൂന്ന് പേരാണ് മുങ്ങി മരിച്ചത്. റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മുങ്ങി മരിച്ചത്.
ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനയില്ല. രണ്ടു പേർ ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു.