Share this Article
പോണ്‍ സൈറ്റിന്റെ എംബ്ലം പതിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്ക് പിടിച്ചെടുത്തു
Trissur News

കഴിഞ്ഞ രണ്ട് ദിവസമായി എരുമപ്പെട്ടി സ്കൂളിന് മുന്നിലൂടെ പുറകിൽ നമ്പറില്ലാതെ അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലിസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിരീക്ഷണം നടത്തിയതിനെ തുടർന്ന് പലതവണ ഇത്തരത്തിൽ സഞ്ചരിച്ച  ബൈക്ക് എരുമപ്പെട്ടി പട്രാേള്‍ പമ്പിന് മുന്നിൽ വെച്ചാണ് എസ്.ഐ. കെ. അനുദാസും സംഘവും പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൻ്റെ മുന്നിലെ നമ്പറിലും ഒരക്കം കുറച്ചാണ് എഴുതിയിരുന്നത്. ബൈക്കിൽ അശ്ലീല വെബ് സൈറ്റിൻ്റെ ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥിയേയും ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതും ലൈസൻസില്ലാത്തതുമായ വ്യക്തിക്ക് ബൈക്ക് നൽകിയ ആർ.സി ഓണർക്കെതിരെ പൊലിസ് കേസെടുത്തു. ബൈക്ക് കോടതിക്ക് കൈമാറുമെന്ന് പൊലിസ് അറിയിച്ചു.

കഴിഞ്ഞ ദിവസം അമിത വേഗത്തിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് മറ്റൊരു ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ്  ബൈക്കിൽ സഞ്ചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലിസ് തീരുമാനിച്ചത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പൊലിസ് അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories