കണ്ണൂർ: ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി.ആനയെ കണ്ട് വിരണ്ടോടിയ ആറു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ സമീപത്തെ ലത്തീൻ പള്ളിക്ക് മുന്നിലാണ് ആനയെന്നാണ് വിവരം. ആനയുടെ സമീപത്തേക്ക് ആളുകൾ എത്താതിരിക്കാൻ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉളിക്കൽ മേഖലയിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ടൗണിൽ വ്യാപാര സ്ഥാപനങ്ങളും അടച്ചു.