തൃശൂർ:വഴിപാടായി നൂറ് പവനോളം വരുന്ന സ്വർണ കിണ്ടി. ഗുരുവായൂർ ക്ഷേത്രത്തിലാണ് വഴിപാടായി സ്വർണ കിണ്ടി സമർപ്പിച്ചത്.
ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി നൽകിയത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലർച്ചെയാണ് കിണ്ടി സമർപ്പിച്ചത്.