Share this Article
നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോമറിന്റെ തൂണില്‍ ഇടിച്ച് 2 യുവാക്കൾ മരിച്ചു
2 youths died after the bike went out of control and crashed into the pole of the transformer

തൃശ്ശൂര്‍  ചാലക്കുടി പരിയാരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിന്റെ തൂണില്‍ ഇടിച്ച് 2 യുവാക്കൾ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ തുമ്പരത്തിക്കുടി വീട്ടില്‍ 24 വയസ്സുള്ള   രാഹുൽ മോഹൻ , മുണ്ടൻമാണി വീട്ടില്‍ 21 വയസ്സുള്ള  സനൽ സോജൻ  എന്നിവരാണു മരിച്ചത്. 

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു ആപകടം. ചാലക്കുടിയിൽ നിന്നു കുറ്റിക്കാട്ടേക്കു ജോലി കഴിഞ്ഞു മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. 

അപകടം നടന്നയുടന്‍ ഗുരുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.ഇരുവരും കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. പരിയാരം സ്വദേശി മോഹനന്റെയും തുളസിയുടെയും മകനാണ് മരിച്ച രാഹുൽ. സോജന്റെയും റീനയുടെയും  മകനാണു സനൽ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories