കോഴിക്കോട് ഫറോക്ക് പാലത്തിൽ നിന്നും ദമ്പതികൾ പുഴയിലേക്ക് ചാടി. മഞ്ചേരി സ്വദേശികളായ ജിതിനും വർഷയുമാണ് ചാടിയത്. വർഷയെ നാട്ടുകാർ രക്ഷപ്പെടുത്തി. അബോധവസ്ഥയിലായിരുന്ന ഇവരെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ജിതിനായി തെരച്ചിൽ തുടരുകയാണ്. പൊലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ തുടരുന്നത്.
ഒരു മാസം മുൻപ് രജിസ്റ്റർ വിവാഹത്തിലൂടെ ഒരുമിച്ച ദമ്പതികളാണ് ജിതിനും വർഷയും. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി ഇവർ വീടുവിട്ടിറങ്ങിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരും ആത്മഹത്യാശ്രമം നടത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം.