Share this Article
ചെങ്കല്ല് കയറ്റിവന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, രണ്ടുപേര്‍ ആശുപത്രിയില്‍
വെബ് ടീം
posted on 12-11-2023
1 min read
LORRY OVERTURNS IN TO STREAM IN WAYANAD

കല്‍പ്പറ്റ: ചെങ്കല്ലുമായി വന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തോലമ്പ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.

വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടില്‍ ഞായറാഴ്ച 11ഓടേയായിരുന്നു അപകടം.  നിര്‍മാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്ന ലോറി റോഡിന്റെ അരിക് ഇടിഞ്ഞ് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍നിന്ന് പുറത്തേക്ക് വീണ ദിലീപ് കുമാര്‍ ചെങ്കല്ലുകള്‍ക്കടിയില്‍പെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാര്‍ കല്ലുകള്‍ക്കടിയില്‍ നിന്ന് ദിലീപിനെ രക്ഷപ്പെടുത്തിയത്.

തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories