Share this Article
കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു; കൊന്നത് തല കാല്‍മുട്ടിൽ ഇടിപ്പിച്ച്, ജനിച്ച അന്നുമുതൽ ഷാനിഫിന്റെ ഉപദ്രവം, അശ്വതിയുടെ പങ്കും ചോദ്യം ചെയ്യുന്നു
വെബ് ടീം
posted on 04-12-2023
1 min read
newborn-murder-case-more-details-after-interrogation

കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി.   കൊന്നത് തല കാല്‍മുട്ടില്‍ ഇടിപ്പിച്ചെന്ന് അമ്മയുടെ സുഹൃത്തായ ഷാനിഫിന്റെ മൊഴി എന്നാണ് റിപ്പോർട്ട്. മരണം ഉറപ്പാക്കാന്‍ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചെന്നും റിപ്പോർട്ട്. കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ അശ്വതിയുടെ പങ്ക് സംബന്ധിച്ച് ചോദ്യംചെയ്യല്‍ തുടരുകയാണ്. അശ്വതിക്കും കൃത്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഷാനിഫ് കുഞ്ഞിനെ നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ചെറിയ മുറിവുകള്‍ ഉണ്ടാക്കി ഇടയ്ക്കിടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുഞ്ഞിന്റേത് സ്വാഭാവിക മരണമാക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയിരുന്നത്. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടതോടെയാണ് കൊലപാതകത്തിലേക്ക് എത്തിച്ചേര്‍ന്നത്.കുഞ്ഞ് ജനിച്ച അന്നുമുതല്‍ തന്നെ ഉപദ്രവം നടത്തിയതായാണ് റിപ്പോർട്ട്.

കുഞ്ഞ് ബാധ്യതയാണെന്നും ഒഴിവാക്കണമെന്നും ഉദ്ദേശിച്ചാണ് കറുകപ്പള്ളിയിലെ ലോഡ്ജില്‍ അശ്വതിയുമായി ഇയാള്‍ മുറിയെടുക്കുന്നത്. ഇവിടെവച്ചാണ് തന്റെ കാല്‍മുട്ടില്‍ തല ഇടിപ്പിച്ച് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുന്നത്. ഇതോടൊപ്പം കുഞ്ഞിന്റെ നെഞ്ചിലും ഇയാള്‍ ഇടിച്ചു. മരണം ഉറപ്പാക്കാന്‍ അബോധാവസ്ഥയിലായ കുഞ്ഞിന്റെ ശരീരത്തില്‍ ഇയാള്‍ കടിക്കുകയും ചെയ്തു. എന്നാല്‍, കുഞ്ഞിനോട് ഇയാള്‍ കാണിച്ച ക്രൂരതയോട് അശ്വതി ഒരുഎതിര്‍പ്പും പ്രകടിപ്പിച്ചില്ല. മാത്രമല്ല, അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതും ഇരുവരും ഒരുമിച്ചായിരുന്നു.

അശ്വതിയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം ഷാനിഫ് കൊലപ്പെടുത്തിയത്. ഒരുമിച്ചുള്ള ജീവിതത്തിന് ഈ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഇയാള്‍ ഇത്തരമൊരു ക്രൂരതയ്ക്ക് തുനിഞ്ഞതെന്നും പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories