ആലപ്പുഴ: ചെന്നിത്തല ഹരിപ്പാട് റോഡിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പറയങ്കേരി പാലത്തിന് സമീപമാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങിൽ ബിബിൻ ആണ് മരിച്ചത്.
റോഡരികിൽ കിടന്ന പോസ്റ്റിൽ തലയടിച്ചാണ് മരണംസംഭവിച്ചതെന്ന് പോലീസ്. സഞ്ചരിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റിലേക്ക് തെറിച്ചു പോയി.മാന്നാർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു.