Share this Article
KSRTC ബസ് നിയന്ത്രണം വിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി; യാത്രക്കാർക്ക് പരിക്ക്
വെബ് ടീം
posted on 20-12-2023
1 min read
ksrtc bus hit maveli store

കൊല്ലത്ത് ബ്രേക്ക് നഷ്ടമായതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് അപകടം. നിയന്ത്രണം വിട്ട് മുന്നോട്ടു നീങ്ങിയ കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായിനെതുടര്‍ന്ന് നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് റോഡിലെ ബാരിക്കേട് തകർത്താണ് ബസ് ഇടിച്ച് കയറുകയറിയത്.

അപകടത്തില്‍ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories