Share this Article
ആശുപത്രിയില്‍ വച്ച് ഡോക്ടറോട് അപമാര്യാദയായി പെരുമാറിയ പ്രതി പിടിയില്‍
Accused who misbehaved with doctor in hospital arrested

കണ്ണൂര്‍ കുത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച്  ഡോക്ടറോട് അപമാര്യാദയായി പെരുമാറിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. കൂത്തുപറമ്പ് സ്വദേശി ദിന്‍ഷാലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന്  ആസ്പദമായ സംഭവം. ആശുപത്രിയില്‍ എത്തിയ അഞ്ചംഗ സംഘം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറോട് അപമാര്യാദയായി പെരുമാറുകയായിരുന്നു. ഈ ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ആശുപത്രി സെക്യുരിറ്റി ജീവനക്കാരനെ അടിച്ചു പരിക്ക് ഏൽപ്പിക്കുകയും  ചെയ്തു 

കൂത്തുപറമ്പ് പൊലീസിനെ കബളിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകാന്‍ ഉള്ള ശ്രമത്തിനിടെയാണ് കണ്ണൂര്‍ റെയില്‍വേ പൊലീസ് ഓഫീസര്‍ സുരേഷിന്റെയും,  സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷിന്റെയും നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിയെ പിടികൂടിയത്.  കണ്ണൂര്‍ യശ്വന്തപുര എക്‌സ്പ്രസില്‍ സംശയസ്പദമായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories