കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വളപട്ടണം കീരിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. കാട്ടാമ്പള്ളിയിലെ ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 12 മണിയൊടെയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്