Share this Article
ശബരിമലയില്‍ ദര്‍ശനസമയം വര്‍ധിപ്പിച്ചു
Visiting hours at Sabarimala have been extended

ശബരിമലയില്‍ ദര്‍ശന സമയം നീട്ടി.ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാനാണ് തന്ത്രി അനുമതി നല്‍കിയത്. തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് സമയം നീട്ടാൻ തീരുമാനിച്ചത്. 

സമയം നീട്ടിയ പശ്ചാത്തലത്തിൽ ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് നട തുറക്കുക.ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിലാണ് തീരുമാനം.രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയില്‍ ദര്‍ശനത്തിനുള്ള മണിക്കൂറുകൾ നീണ്ടിരുന്നു. മല ചവിട്ടാനായി പമ്പയിലെത്തിയ പലർക്കും 24 മണിക്കൂറിലധികം കാത്ത് നിന്ന ശേഷമാണ് ദര്‍ശനം നടത്താനായത്. തിരക്കേറിയതോടെ വെള്ളിയാഴ്ച വൈകീട്ടു മുതല്‍ പമ്പയില്‍ നിന്നുതന്നെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ദർശന സമയം ദീർഘിപ്പിച്ചത് തിരക്ക് നിയന്ത്രിക്കാൻ സഹായകരമാവുമെന്ന് ഐ.ജി സ്പർജൻ കുമാർ പറഞ്ഞു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്.ഇന്ന് 70,000-ത്തോളം പേരും നാളെ 90,000 പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതികഴിഞ്ഞദിവസം ചോദിച്ചിരുന്നു. എന്നാല്‍ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പിന്നീടാണ് ദർശനസമയം വർധിപ്പിക്കാൻ തീരുമാനമായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories