സംഭാവന കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും,,,ഇത് മൂന്നര പതിറ്റാണ്ട് മുൻപ് കേരളത്തിൻറെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്നും കോളാമ്പി മൈക്കിലൂടെ കേട്ടിരുന്ന സന്ദേശമാണ്.കേൾക്കുമ്പോൾ തന്നെ ഗ്രാമവാസികൾക്ക് അറിയാം സൈക്കിൾ യജ്ഞകാർ എത്തിയെന്ന്. ഗൃഹാതുരത്തിന്റെ ഓർമ്മകൾ പുതുക്കി വർഷങ്ങൾക്കിപ്പുറം സൈക്കിൾ യജ്ഞ സംഘം എത്തിയിരിക്കുകയാണ് കാസർഗോടിന്റെ ഗ്രാമങ്ങളിൽ.
ഒരു കൊച്ചു മൈതാനത്ത് കൂടിയിരിക്കുന്ന ഗ്രാമീണരെ സാക്ഷികളാക്കി സൈക്കിളിൽ ഇവർ നടത്തുന്ന വ്യത്യസ്തമായ അഭ്യാസപ്രകടനങ്ങൾക്കൊപ്പം ട്യൂബ് പൊട്ടിക്കൽ കത്തിയേറ് അമ്മിക്കല്ല് നെഞ്ചത്തേക്ക് മുടിയിൽ കെട്ടി ജീപ്പ് വലിക്കൽ ഒരാളെ ജീവനോടെ കുഴിയിൽ മൂടി മണിക്കൂറുകൾക്കു ശേഷം പുറത്തെടുക്കൽ തുടങ്ങിയ അതിസാഹസികമായ ഇനങ്ങളും ഇവരുടെ അവതരണങ്ങളിൽ ഉൾപ്പെട്ടിരുന്നു ക്രമേണ കലാവതരണങ്ങളുടെ രൂപവും ഭാവവും മാറിയതും വിനോദത്തിന് ടെലിവിഷൻ പോലുള്ള ഉപാധികൾ വ്യാപകമായതും സൈക്ലിയക്കാരെ ഗ്രാമത്തിൽ നിന്നും അകറ്റി.
സിനിമാഗാനങ്ങൾക്ക് ചുവടുവച്ചും ,കണ്ണുകൊണ്ട് സൈക്കിൾ പുറത്തിരുന്ന് സൂചിയും വെള്ളക്കുടവും എടുക്കുന്ന അടക്കമുള്ള അഭ്യാസപ്രകടനങ്ങളും ഇപ്പോഴത്തെ സംഘങ്ങൾ നടത്തിവരുന്നുണ്ട്. പതിവ് കാഴ്ചകൾക്ക് അപ്പുറം വ്യത്യസ്തമായ ഒരു കാലാവതരണം കാണാനാവുന്നതിനാൽ നിരവധിപേർ കാഴ്ചക്കാരായി എത്തുന്നുണ്ട്. ഒടുവിൽ യജ്ഞക്കാർക്ക് സമ്മാനമായി കിട്ടിയ വസ്തുക്കളുടെ ലേലം വിളിയും വാശിയോടെ നടക്കും ചെറുപ്പക്കാർ മത്സരിച്ച് പങ്കെടുക്കുന്ന ലേലം വിളിയിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിച്ചയാൾക്ക് ലേല വസ്തു ലഭിക്കുമ്പോൾ ആ തുക സംഘത്തിന് സ്വന്തമാകും.അങ്ങനെ ആശങ്കയും ആവേശവും ഉദ്വേഗവും വാശിയും എല്ലാം ജനിപ്പിച്ചിട്ടുണ്ട് രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന കാലാവതരണ രീതിയാണ് ഇപ്പോൾ യജ്ഞക്കാർ പിന്തുടരുന്നത്.
ഒരു വലിയ സംഘം കുറെ ചെറു സംഘങ്ങളായി പിരിഞ്ഞു ഓരോ ഗ്രാമത്തിലേക്കും പോവുകയും രണ്ടു മുതൽ മൂന്നുദിവസം വരെ നീണ്ടുനിൽക്കുന്ന കലാ അവതരണത്തിനു ശേഷം ഒരുമിച്ചുകൂടി മറ്റൊരു ദേശത്തേക്ക് യാത്രയാവുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഇവർ പിന്തുടരുന്നത്. അങ്ങനെ നാടാറുമാസം, കാടാറുമാസമായി മെയ് മാസം വരെ അവർ വിവിധ ദേശങ്ങളിൽ സഞ്ചരിക്കും