ദുരിതക്കയത്തിലായി എറണാകുളത്തെ നായരമ്പലം നിവാസികള്‍. കടലാക്രമണത്തില്‍ കിടപ്പാടം കണ്‍മുന്നില്‍ ഒലിച്ചു പോകുന്നത് നോക്കി നില്‍ക്കാനെ ഓരോ കാലവര്‍ഷത്തും നായരമ്പലം പ്രദേശവാസികള്‍ക്ക് സാധിക്കാറുള്ളൂ. ചെല്ലാനത്ത് നടപ്പിലാക്കിയത് പോലുള്ള ടെട്രാപോഡ് സംവിധാനത്തിന്റെ കാര്യത്തില്‍ ആറ് മാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാകും എന്നാണ് ഇവര്‍ക്ക് അധികാരികള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.