കോഴിക്കോട് ജില്ലാ കളക്ടർക്ക് ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത് വന്നതെന്ന് പൊലീസ് പറയുന്നു. സിപിഐഎംഎല്ലിനു വേണ്ടി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.