Share this Article
എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ അഗ്നിബാധ
വെബ് ടീം
posted on 26-12-2023
1 min read
FIRE BROKE OUT AT PANCHAVADI BEACH

തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ അഗ്നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് 6:30 ഓടെയിരുന്നു തീപിടുത്തമുണ്ടായത്.

കടൽതീരത്തെ ഏക്കർ കണക്കിന് വരുന്ന സ്ഥലത്തെ  കാറ്റാടി മരങ്ങളും  അക്കേഷ്യ മരങ്ങളും കത്തി നശിച്ചു.തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടന്‍  ഗുരുവായൂർ  ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി  ഏറെനേരത്തെ പരിശ്രമത്തിനെടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയും പഞ്ചവടി ബീച്ചിന്റെ വടക്ക് ഭാഗത്തെ കാറ്റാടി മരങ്ങൾക്കിടയിൽ തീ പിടുത്തമുണ്ടായിരുന്നു. തീ പിടുത്തത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് നാട്ടുകാരുടെ സംശയം.വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രനും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories