Share this Article
വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദ്ദനം; മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ അശ്ലീല ചേഷ്ഠകൾ; സിസിടിവി ദൃശ്യം പുറത്ത്
വെബ് ടീം
posted on 14-12-2023
1 min read
DAUGHTER IN LAW ATTACK MOTHER IN LAW

കൊല്ലം തേവലക്കരയിൽ  80കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം.കഴിഞ്ഞദിവസം  മർദ്ദിക്കുന്ന സിസിടിവി ദൃശ്യവും പുറത്ത്.80 കാരിയായ  ഏലിയാമ്മ വർഗീസിനെ  മകന്റെ ഭാര്യയായ മഞ്ജുമോൾ തോമസ് മർദ്ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. വീട്ടിലെ മുൻവശത്തെ മുറിയിലിരുന്ന ഏലിയാമ്മയെ അസഭ്യം പറയുകയും പുറകിൽ നിന്നും ശക്തമായി തള്ളി താഴെയിടുന്നത് ദൃശ്യത്തിൽ കാണാം. ശക്തമായി താഴേക്ക് വീണ ഇവർ വാതിൽ പടിയിൽ തലയടിക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ അശ്ലീല ചേഷ്ഠകൾ കാണിക്കുന്നതും കാണാം.  എന്നാൽ ഇത്തരത്തിൽ നിരന്തരമായി ശാരീരിക ഉപദ്രവം നേരിട്ടുകൊണ്ടിട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഏലിയാമ്മ വർഗീസ് തെക്കുംഭാഗം പോലീസിന് പരാതി നൽകി.

യുവതിയെയും വയോധികയയെും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്. മറ്റൊരാളാണ് വീഡിയോ പകര്‍ത്തിയതെന്നും വ്യക്തമാണ്. 

വയോധികയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നത് കേള്‍ക്കാം. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. തുടര്‍ന്ന് യുവതി ഇവരെ ശക്തിയായി പിടിച്ച് തറയിലേക്ക് വലിച്ചിടുന്നു. നിലത്തുവീണ ഉടനെ ഇവര്‍ സഹായം ആവശ്യപ്പെടുന്നതും കേള്‍ക്കാം. ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നൊക്കെ ഒരാള്‍ വയോധികയോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയും തന്റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. അതിനിടെ യുവതി വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും മോശമായി സംസാരിക്കുന്നതും കേള്‍ക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories