കോഴിക്കോട് ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ് കീഴ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കവർച്ചയുടെ സിസി ടിവി ദൃശ്യങ്ങൾ കാണാം