തിരുവനന്തപുരം :വാഹനാപകടത്തിൽ വൈദികൻ മരിച്ചു. നെല്ലിമൂടിനു സമീപം കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് സിഎസ്ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോൺ(45) മരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുവച്ചു തന്നെ വൈദികൻ മരിച്ചെന്നാണു വിവരം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി , കുറുവിലാഞ്ചൽ തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു.
ഇതുകൂടി വായിക്കാം
മോഷ്ടിക്കാൻ ഒന്നും കിട്ടിയില്ല; കയ്യിലുള്ള 500 രൂപ വീട്ടുകാര്‍ക്ക് 'സംഭാവന' നല്‍കി കള്ളന്‍