Share this Article
കെ സുധാകരന്റെ പാപ്പര്‍ഹര്‍ജി തള്ളി; 3.43 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി
വെബ് ടീം
posted on 07-12-2023
1 min read
K SUDHAKARANS BANKRUPTSY PETITION DISMISSED

തലശേരി: മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി. 1998ലെ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജി തളളിയാണ് ഉത്തരവ്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം കെട്ടിവയ്ക്കാനും ഉത്തരവുണ്ട്.

ഇ പി. ജയരാജന്‍ വധശ്രമക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്. ഇ പി. ജയരാജന്‍ വധശ്രമക്കേസിലെ അറസ്റ്റ് അന്യായമെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1998ല്‍ കെ. സുധാകരന്‍ കോടതിയെ സമീപിച്ചിരുന്നു. അതോടൊപ്പം 3.43 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ വകുപ്പില്ലെന്ന് കാണിച്ച് പാപ്പര്‍ ഹര്‍ജിയും നല്‍കി.

പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതോടെ സുധാകരന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സുധാകരന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും എംപി ശമ്പളമുള്‍പ്പെടെ ലഭിക്കുന്നുണ്ടെന്നും വാദിച്ച് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories