Share this Article
ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത, നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി; അന്വേഷണം
വെബ് ടീം
posted on 17-07-2023
1 min read
dog tied behind bike in Aluva

കൊച്ചി: ആലുവയില്‍ ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത. നായയെ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാര്‍ ബൈക്ക് തടയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുട്ടത്ത് ദേശീയപാതയിലാണ് സംഭവം. ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും ഇടപെടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബൈക്ക് യാത്രക്കാരനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories